കണ്ണൂർ : പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ പാപ്പിനിശ്ശേരി താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂലൈ 22 രാത്രി 12 മണി മുതൽ ജൂലൈ 24 വരെ മേൽ പറഞ്ഞ റൂട്ടിൽ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


കണ്ണൂർ, പഴയങ്ങാടി, റൂട്ടിൽ ഓടുന്ന ബസ്സുകൾ, പാപ്പിനിശേരി പഴജിറ വഴി ഇരിണാവ് റോഡിൽ കയറി താവം മേൽപാലം വരെയും, പയങ്ങാടി, മാട്ടൂൽ, എട്ടിക്കുളം, പയ്യന്നൂർ, തളിപ്പറമ്പ് റൂട്ടിൽസർവീസ് നടത്തുന്ന ബസ്സുകൾ പയങ്ങാടി ഷട്ടിൽ സർവീസ് നടത്തേണ്ടതാണ്.
Traffic restrictions imposed on Pilathara Pappinissery Road until 24